ഇന്ത്യൻ നാഷണൽ ലീഗ്, മില്ലത്ത് സാന്ത്വനം നീലേശ്വരം കോട്ടപ്പുറം ശാഖാ കമ്മിറ്റി ആനച്ചാൽ മുഹമ്മദ് കുഞ്ഞി ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസും നടത്തി.
ഇന്ത്യൻ നാഷണൽ ലീഗ്, മില്ലത്ത് സാന്ത്വനം നീലേശ്വരം കോട്ടപ്പുറം ശാഖാ കമ്മിറ്റി ആനച്ചാൽ മുഹമ്മദ് കുഞ്ഞി ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസും നടത്തി.
കോട്ടപ്പുറത്തെ മത, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിധ്യവും ഐഎൻഎൽ സ്ഥാപക നേതാവും ആയിരുന്നു ആനച്ചാൽ മുഹമ്മദ് കുഞ്ഞി ഹാജി. അനുസ്മരണ സമ്മേളനത്തിൽ ഐഎൻഎൽ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് റസാഖ് പുഴക്കര അധ്യക്ഷത വഹിച്ചു. ഐഎൻഎൽ ജില്ലാ പ്രസിഡന്റ് എം.ഹമീദ് ഹാജി, ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, കോട്ടപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.പി.മുഹമ്മദ് കുഞ്ഞി ഹാജി, കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി. കമാൽ, സിപിഎം നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ടി.വി. ഭാസ്കരൻ,
മില്ലത്ത് സാന്ത്വനം ചെയർമാൻ എൻ.പി. റഹീം, ഐഎൻഎൽ ജില്ലാ നേതാക്കളായ മുസ്തഫ തോരവളപ്പ്, മമ്മു കോട്ടപ്പുറം, ഐഎംസിസി ഭാരവാഹികളായ ഇ.കെ. കെ റഷീദ്, നിസാർ പുഴക്കര, ടി.പി.സിദ്ദിഖ്, കോട്ടപ്പുറം ശാഖ സെക്രട്ടറി ടി.പി.മുഹമ്മദ് കുഞ്ഞി, കുഞ്ഞിമൊയ്‌തീൻ, കെ.പി.ഷാഹി, മുൻഷി തുരുത്തി, ഷരീഫ് കോട്ടപ്പുറം, ടി.പി.ബഷീർ എന്നിവർ പ്രസംഗിച്ചു. ഷംസുദ്ദീൻ അരിഞ്ചിറ സ്വാഗതവും റഹൂഫ് കോട്ടയിൽ നന്ദിയും പറഞ്ഞു. അഹമ്മദ് സയീദ് ഫാളിലി, അബൂബക്കർ ബാഖവി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
No comments