നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
വയനാട് ദുരന്തം മറയാക്കി കോടികൾ കൊള്ളയടിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. രാജാസ് ഹൈസ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റ് കവലയിൽ സമാപിച്ചു.
സമാപന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ, ദലിത് കോൺഗ്രസ്സ് എല്ലാ പ്രസിഡൻ്റ് പി.രാമചന്ദ്രൻ, പോഷക സംഘടനാ ഭാരവാഹികൾ സംസാരിച്ചു.
പ്രകടനത്തിന് കൊക്കോട് രവിന്ദ്രൻ, പി. പുഷ്ക്കരൻ, എം. ബാലചന്ദ്രൻ, പി. അരവിന്ദാക്ഷൻ, കെ കുഞ്ഞികൃഷ്ണൻ, കെ. സുകുമാരൻ, പി. നളിനി, അഡ്വ കെ. വി രാജേന്ദ്രൻ, കെ.വി. സുരേഷ് കുമാർ, സി. വിദ്യാധരൻ , കെ. ചന്ദ്രശേഖരൻ, കെ.വി. ശശികുമാർ, വി.കെ. രാമചന്രൻ, കെ. രാജീവൻ, പി.യു. കുഞ്ഞികൃഷ്ണൻ നായർ, കെ.പി. ശശി, എം.വി. ഭരതൻ, ഉണ്ണി വേങ്ങര, ടി. സുകു , എ ഗംഗാധരൻ നായർ, വി.വി സജ്ജയ്കുമാർ, പി. രതീഷ്, ടി.വി ആർ സൂരജ്, അനൂപ് ഓർച്ച, പ്രവാസ് ഉണ്ണിയാടൻ, സി.കെ. രോഹിത്, സതീശൻ മൂലയിൽ, കെ. സതീശൻ, ഇ ഭാസ്ക്കരൻ, കമലാക്ഷൻ കോറോത്ത് തേർവയൽ, ടി. സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
No comments