Breaking News

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ നിലേശ്വരം ഏരിയാ കൺവെൻഷൻ നടത്തി.

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ നിലേശ്വരം ഏരിയാ കൺവെൻഷൻ നടത്തി. മുതിർന്ന പൗരന്മാരുടെ ആനുകൂല്യം പുനസ്ഥാപിക്കുക
മുതിർന്ന പൗരന്മാർക്ക് റെയിൽവെയാത്രക്ക് ലഭിച്ചു കൊണ്ടിരുന്ന യാത്ര ഇളവുകൾ പുനസ്ഥാപിക്കണമെന്ന് കൺവെൻഷൻ 
പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വയോജനങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന പ്രമേയവും അംഗീകരിച്ചു.
കൺവെൻഷൻ സിപിഐ (എം) നിലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ ഉൽഘാടനം ചെയ്തു. മടത്തിനാട്ട് രാജൻ അദ്ധ്യക്ഷത വഹിച്ചു.എസ് സി എഫ് ഡബ്ല്യൂ എ ജില്ലാ സെക്രട്ടറി എൻ.കുഞ്ഞികൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ജി ഗംഗാധരൻ, ഒ.വി രവീന്ദ്രൻ, എം.ബാലകൃഷ്ണൻ, കെ. കണ്ണൻ നായർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
എം. ബാലകൃഷ്ണൻ (പ്രസിഡണ്ട്)
പി വി കുഞ്ഞിരാമൻ, എം പി കുമാരൻ
(വൈസ് പ്രസിഡണ്ടുമാർ)
മടത്തിനാട്ട് രാജൻ (സെക്രട്ടറി)
ഒ വി രവീന്ദ്രൻ, എംബാലകൃഷ്ണൻ പാലായി
(ജോ.സെക്രട്ടറിമാർ),വി എ നാരായണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

No comments