അമ്പലത്തറ സ്നേഹാലയം സന്ദർശിച്ച് ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ എസ് പി സി കേഡറ്റുകൾ
സോഷ്യൽ പോലീസിംഗ് ഡിവിഷൻ കാസർഗോഡ്, ജനമൈത്രി പോലീസ് സ്റ്റേഷൻ ഹോസ്ദുർഗിന്റെ നേതൃത്വത്തിൽ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിലെ എസ് പി സി കാഡറ്റുകൾ അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികളെ സന്ദർശിച്ച് അവർക്ക് ഉച്ചഭക്ഷണമൊരുക്കുകയും കാലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. അമ്പലത്തറ സ്നേഹാലയത്തിൽ നടന്ന ഓണനാളിൽ *ഒപ്പരം* എന്ന പരിപാടി ഹോസ്ദുർഗ് ഗവ.ഹയർ സെക്കന്ററി പി ടി എ പ്രസിഡന്റ് വി.വി. രഞ്ജിരാജിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡോ.എ.വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ എം.പി.രാജേഷ് ഓണസന്ദേശം നൽകി. എസ് പി സി അസി. നോഡൽ ഓഫീസർ തമ്പാൻ ടി മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി അസി. നോഡൽ ഓഫീസർ രാജീവൻ കെ.പി.വി, സ്റ്റാഫ് സെക്രട്ടറി പി. ബാബുരാജ് , എസ് പി സി ചുമതലയുള്ള അധ്യാപകരും , പോലീസ് ഉദ്യോഗസ്ഥരുമായ ടി.ടി.വി. സിന്ധു , ടി വഹീദത്ത്, കെ.രാഗേഷ് ടി.ആർ.രമ്യത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും സ്നേഹലയം ഡയരക്ടർ ബ്രദർ ഈശോദാസ് നന്ദിയും പറഞ്ഞു. ഈ ഓണക്കാലത്ത് അശരണരായ ആളുകളെ കാണാനും അവർക്ക് ഒരു നേരത്തെ ആഹാരം നൽകാൻ കഴിഞ്ഞതും ജീവിതത്തിലെ വലിയ കാര്യങ്ങളാണെന്ന് ഇത്തരത്തിലുള്ള പ്രവർത്തങ്ങൾ ജീവിതത്തിൽ ഇനിയും നടത്തുമെന്നും കാഡറ്റുകൾ അഭിപ്രായപെട്ടു. തുടർന്ന് നടന്ന ഗാനമേളക്ക് പ്രദീപ് തൃക്കരിപൂർ, മനു ഇമ്മാനുവൽ എന്നിവർ നേതൃത്വം നൽകി.
No comments