Breaking News

നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബിൻ്റെ നിർധനർക്ക് ഓണകിറ്റ് വിതരണം ചെയ്തു.

നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ മൂന്നാ വാർഡിലെ നിർധനർക്ക് ഓണകിറ്റ് വിതരണം ചെയ്തു.ഡിസ്ട്രിക്റ്റ് അഡിഷണൽ സെക്രട്ടറി ഇടയില്ലം രാധാകൃഷ്ൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷത വഹിച്ചു. മൂന്നാം വാർഡ് കൗൺസിലർ ഷീബ.ടി.വി, ശശിധരൻ കടാംങ്കോട്, എ.നാരായണൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പത്മനാഭൻ നായർ സ്വാഗതവും ട്രഷറർ ശശിധരൻ പാണ്ടിക്കോട്ട് നന്ദിയും പറഞ്ഞു.

No comments