സീനിയർ സിറ്റിസൺസ് ഫോറം എടത്തോട് യൂണിറ്റ് ഓണാഘോഷം നടത്തി.
സീനിയർ സിറ്റിസൺസ് ഫോറം എടത്തോട് യൂണിറ്റ് ഓണാഘോഷം നടത്തി.
എടത്തോട് മിൽമ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ജോസഫ് വർക്കി ഉദ്ഘാടനം ചെയ്തു. ഫോറം യൂണിറ്റ് പ്രസിഡന്റ് കെ.ഗംഗാധരൻ അധ്യക്ഷനായി. ഫോറം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ പുഴക്കര മുഖ്യ പ്രഭാഷണം നടത്തി. പി.ആർ. ശശിധരൻ, പത്മനാഭൻ നായർ, ദാമോദരൻ കൊടക്കൽ, നാരായണി ടീച്ചർ, സി.വി.തങ്കമണി, എ.വി. ജാനകി എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി വി.വി.കൃഷ്ണൻ സ്വാഗതവും സായംപ്രഭ കെയർ ഗിവർ ഗീത നന്ദിയും പറഞ്ഞു. യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയുമുണ്ടായി.
No comments