മന്ദംപുറത്ത്കാവ് ഭഗവതി ക്ഷേത്ര റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് മൂന്നാം വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ
നീലേശ്വരം നഗരസഭ മൂന്നാം വാർഡിലെ കാൽനട യാത്ര പോലും ദുസ്സഹമായ കെ കെ ഡി സി മന്ദംപുറത്ത്കാവ് ഭഗവതി ക്ഷേത്ര റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് മൂന്നാം വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ ഉത്ഘാടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. ശശി അദ്ധ്യക്ഷതവഹിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി. രമേശൻ നായർ, മണ്ഡലം ഭാരവാഹികളായ പി. അരവിന്ദാക്ഷൻ, പി. നളിനി, പി.യു. കുഞ്ഞികൃഷ്ണൻ നായർ, വി.വി. സജ്ജയ്കുമാർ, രവിന്ദ്രൻ കോറോത്ത്, ഒ രാമചന്ദ്രൻ മാസ്റ്റർ, രമേശൻ മാസ്റ്റർ കോറോത്ത്, എം.രാജഗോപാലൻ നായർ, സുകു കോറോത്ത്, പി. രാഘവൻ നായർ,ബാബു എൻ പ്രഭു, എന്നിവർ സംസാരിച്ചു. എം. കുഞ്ഞസു നായർ സ്വാഗതവും, കെ. സതീശൻ കൊഴുന്തിൽ നന്ദിയും പറഞ്ഞു.
മൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റായി രവീന്ദ്രൻ കോറോത്തിനെ തിരഞ്ഞെടുത്തു
No comments