Breaking News

കോട്ടയം സ്വദേശികളായ മൂന്ന്‌ സ്‌ത്രീകള്‍ കാഞ്ഞങ്ങാട്‌ റെയില്‍വേ സ്‌റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ചു.

കോട്ടയം സ്വദേശികളായ മൂന്ന്‌ സ്‌ത്രീകള്‍ കാഞ്ഞങ്ങാട്‌ റെയില്‍വേ സ്‌റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ചു.
രാത്രി 7.10 ഓടെയായിരുന്നു അപകടം. ചിങ്ങവനം സ്വദേശിനികളായ ചിന്നമ്മ (70), ആലീസ്‌ തോമസ്‌ (60), എയ്‌ഞ്ചല്‍ (30) എന്നിവരാണ്‌ മരിച്ചത്‌. വിവാഹ ചടങ്ങില്‍ പങ്കെടുത്ത്‌ രാത്രി മലബാര്‍ എക്‌സ്‌പ്രസിനു നാട്ടിലേക്കു മടങ്ങാനായി കാഞ്ഞങ്ങാട്‌ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു. സ്‌റ്റേഷനു വടക്കു ഭാഗത്തു കൂടി ട്രാക്ക്‌ മുറിച്ചു കടക്കുന്നതിനിടെ നീലേശ്വരം ഭാഗത്തു നിന്നു കുതിച്ചെത്തിയ കോയമ്പത്തൂര്‍- ഹിസാര്‍ എക്‌സ്‌പ്രസാണ്‌ മൂവരെയും ഇടിച്ചു തെറിപ്പിച്ചത്‌. ഈ ട്രെയിനിനു കാഞ്ഞങ്ങാട്ട്‌ സ്‌റ്റോപ്പില്ല. ട്രെയിന്‍ കടന്നു പോയതോടെ കൂടെയുള്ളവരുടെ നിലവിളി കേട്ട്‌ ഓടിക്കൂടിയവരാണ്‌ ചിതറിത്തെറിച്ച മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. ഒരാളുടെ മൃതദേഹം തീര്‍ത്തും ചിന്നിച്ചിതറിയ നിലയിലായിരുന്നു. മറ്റു രണ്ടു പേരും എളുപ്പം എളുപ്പം തിരിച്ചറിയാവുന്ന നിലയിലായിരുന്നില്ല. വിവാഹത്തില്‍ പങ്കെടുക്കാനായി കാഞ്ഞങ്ങാട്ടെത്തിയ അന്‍പതോളം പേര്‍ അടങ്ങിയ സംഘത്തിലുണ്ടായിരുന്നവരാണ്‌ ഇവര്‍. ഇവരില്‍ കുറച്ചു പേര്‍ മലബാര്‍ എക്‌സ്‌പ്രസിനു നാട്ടിലേക്കു തിരിച്ചു. സിഐ, പി.അജിത്‌ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ ഹൊസ്‌ദുര്‍ഗ്‌ പോലീസും പൊതുപ്രവര്‍ത്തകരുമാണ്‌ ചിതറിത്തെറിച്ച മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയത്‌.

No comments