Breaking News

സ്നേഹ സ്വാന്തനമായ് പടന്നക്കാട് സി കെ നായർ കോളജ് എൻഎസ്എസ് യൂണിറ്റ്

പടന്നക്കാട് സി കെ നായർ കോളജ് എൻഎസ്എസ് യൂണിറ്റ് 85ൻ്റെ ആഭിമുഖ്യത്തിൽ ഒഴിഞ്ഞവളപ്പ്, കരിവളം വാർഡുകളിലായി 13 നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് കൈമാറി.

പടന്നക്കാട് സി കെ നായർ കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികളാണ് ഓണത്തിന് മുന്നോടിയായി ചുറ്റുവട്ടത്തുള്ള സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വീടുകളെ കണ്ടെത്തിയത്. കുട്ടികൾ വീടുകൾ സന്ദർശിക്കുകയും , ഓണകിറ്റിനോടൊപ്പം ഓണാശംസകൾ കൈമാറുകയും ചെയ്തു.

എൻഎസ്എസ് കോർഡിനേറ്റർ ധന്യ കെ കുട്ടൻ സ്വാഗതം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ പ്രൊഫ.വി വി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സി കെ നായർ കോളജിലെ അധ്യാപക- അനധ്യാപകരുടെ സഹായത്തോടെയാണ് ഓണക്കിറ്റ് നൽകിയത്.

No comments