ലോക്‌സഭാ ഇലക്ഷന്‍ വീഡിയോഗ്രാഫിക്ക് വേതമനമില്ല : ഫോട്ടോ, വീഡിയോഗ്രാഫര്‍മാര്‍ കലക്ടറേറ്റ് ധര്‍ണ നടത്തി
ലോക്സഭാ ഇലക്ഷൻ വീഡിയോഗ്രാഫി തൊഴിലെടുത്ത തൊഴിലാളികൾക്ക് വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രറ്റ് ധർണ സംഘടിപ്പിച്ചു.
സിഐടിയു കാസർഗോഡ് ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന ട്രഷറർ വി.സുരേഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു.
ധിനു മേക്കാട്ട് സ്വാഗതവും, കിഷോർ അധ്യക്ഷതയും വഹിച്ചു.
ഹരീഷ് കുഞ്ഞിക്കൊച്ചി, കെ വി കുഞ്ഞികൃഷ്ണൻ,
No comments