Breaking News

യോഗക്ഷേമസഭ സംസ്ഥാന കൗണ്‍സിലും പൊതുസമ്മേളനവും നീലേശ്വരത്ത്‌ : സംഘാടകസമിതിയായി .

യോഗക്ഷേമസഭ സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ യോഗവും പൊതുസമ്മേളനവും നാളെയും മറ്റന്നാളുമായി നീലേശ്വരത്തു നടക്കും.
നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിലാണ്‌ പരിപാടി. സംഘാടക സമിതി രൂപീകരണ യോഗം പട്ടേന സുവര്‍ണവല്ലി ക്ഷേത്രാങ്കണത്തില്‍ കെ.എ.ശങ്കരന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗക്ഷേമ സഭ ഉത്തരമേഖലാ പ്രസിഡന്റ്‌ കല്ലമംഗലം നാരായണന്‍ നമ്പൂതിരി, ജി്‌ല്ലാ ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ മാസ്‌റ്റര്‍, പത്മനാഭന്‍ പട്ടേന, പാലമംഗലം മുരളി, കെ.എന്‍.ശ്യാമള, യീബി കാഞ്ഞങ്ങാട്‌ എന്നിവര്‍ സംസാരിച്ചു. വിവിധ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു.

No comments