Breaking News

നീലേശ്വരം സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട്‌ പേര്‍ അറസ്റ്റില്‍.

നീലേശ്വരം സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട്‌ പേര്‍ അറസ്റ്റില്‍.
നീലേശ്വരം കടിഞ്ഞിമൂലയിലെ കെ.വി.സുമേഷ്‌ (38) പാലാത്തടത്തെ പി.രാജേഷ്‌ എന്നിവരെയാണ്‌ എസ്‌ഐ, എം.വി.വിഷ്‌ണുപ്രസാദ്‌, സി.കെ.മുരളീധരന്‍ എന്നിവര്‍ അറസ്റ്റ്‌ ചെയ്‌തത്‌. നീലേശ്വരം സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിലും ശാഖകളിലുമാണ്‌ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയത്‌.ഇക്കഴിഞ്ഞ മെയ് ഇരുപത്തി രണ്ടിന് 83.700 ഗ്രാം തൂക്കം വരുന്ന മുക്കു പണ്ടമായ പത്തുവളകൾ പണയം വെച്ച് സുമേഷ് 3,90,300 രൂപയും മറ്റൊരു കേസിൽ 41.900 ഗ്രാം തൂക്കമുള്ള അഞ്ച് വളകളുടെ മുക്കുപണ്ടം പണയം വെച്ച് 2,08,500 രൂപയും രാജേഷ് ഇക്കഴിഞ്ഞ ഏപ്രിൽ പതിനൊന്നിന് 33.900 ഗ്രാം തൂക്കം വരുന്ന നാലു വളകൾ പണയ പ്പെടുത്തി 1,42,000 രൂപയും എപ്രിൽ പന്ത്രണ്ടിന് 33. 200 ഗ്രാം തൂക്കം വരുന്ന നാലുവളകൾ പണയപ്പെടുത്തി 1,42,000 രൂപയും കൈവശപ്പെടുത്തി ബേങ്കിനെ വഞ്ചിച്ചുവെന്ന ബേങ്ക് അധികൃതരുടെ പരാതിയിലാണ് കേസെടുത്ത് പോലീസ് പ്രതികളെ അറസ്റ്റു ചെയ്തത്.
നീലേശ്വരം സർവ്വീസ് കോ.ഓപ്പറേറ്റീവ് ബേങ്കിന്റെ പ്രഭാതസായാഹന ശാഖയിൽ 24.600 ഗ്രാം തൂക്കം വരുന്ന മൂന്ന് മുക്കുപണ്ടത്തിൻ്റെ വളകൾ പണയപ്പെടുത്തി 1,14,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കടിഞ്ഞി മൂലയിലെ എം. സുനിലിനെ (44) തിരെയും നീലേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്

No comments