പടന്നക്കാട് ബേക്കല്‍ ക്ലബിന്റെ ആറാമത്തെ പ്രസിഡന്റ് ആയി ഡോ.എ.മുരളീധരന്‍ തിരഞ്ഞെടുക്കപ്പെട്ടു.
പടന്നക്കാട് ബേക്കല്‍ ക്ലബിന്റെ ആറാമത്തെ പ്രസിഡന്റ് ആയി ഡോ.എ.മുരളീധരന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ക്ലബ് സ്ഥാപക അംഗം കെ.ആര്‍.ബല്‍രാജിനെയാണ് പരാജയപ്പെടുത്തിയത്. റിട്ട.എസ്‌ഐ, പി.കുഞ്ഞിക്കണ്ണന്‍, കരീം, പരേതനായ ഡോ.കെ.ജി.പൈ, അഡ്വ.കെ.കെ.നാരായണന്‍, കോണ്‍ട്രാക്ടര്‍ എം.ശ്രീകണ്‌ഠന്‍ നായര്‍, എന്നിവരെ തുടര്‍ന്നാണ് ഡോ.എ.മുരളീധരന്‍ ക്ലബ് പ്രസിഡന്റ് ആയത്. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് റിട്ട. പ്രിന്‍സിപ്പലും ദേശീയതലത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്ന നാക് പീര്‍ ടീം അംഗവുമാണ്. നീലേശ്വരം ജേസീസ്, റോട്ടറി ക്ലബുകളുടെ പ്രസിഡന്റ് ആയും സീനിയര്‍ ചേമ്പര്‍ ദേശീയ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റു ഭാരവാഹികള്‍ : ജോയ് ജോസഫ് (വൈ.പ്രസി), അഡ്വ.കെ.ജി.അനില്‍ (സെക്ര), അഡ്വ.കെ.കെ.രാജഗോപാല്‍ (ജോ.സെക്ര), എം.ഉണ്ണികൃഷ്ണൻ (ട്രഷ). പി.ശ്യാമപ്രസാദ്, ഡോ.ടി.വി.ദിലീപ് കുമാര്‍, കെ.ഗോപി, സി.നാരായണന്‍, കെ.ശിവദാസ്, പി.പി.കുഞ്ഞിക്കൃഷ്‌ണന്‍ നായര്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍). 1998 ല്‍ സ്ഥാപിതമായ ബേക്കല്‍ ക്ലബ് കോടികളുടെ ആസ്‌തിയും രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലുമുള്ള ക്ലബുകളുമായി അഫിലിയേഷനും ഉണ്ട്.
No comments