Breaking News

നീലേശ്വരം താലൂക്കാശുപത്രിയുടെയും വീരപഴശ്ശി ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബിന്റെയും നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന തിമിരനിര്‍ണയ ക്യാമ്പ്‌ നടത്തി.

നീലേശ്വരം താലൂക്കാശുപത്രിയുടെയും വീരപഴശ്ശി ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബിന്റെയും നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന തിമിരനിര്‍ണയ ക്യാമ്പ്‌ നടത്തി.
നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ ടി.വി.ഷീബ ഉദ്‌ഘാടനം ചെയ്‌തു. ക്ലബ്‌ പ്രസിഡന്റ്‌ പി.വി.ജോബിഷ്‌ അധ്യക്ഷത വഹിച്ചു. നേത്ര ക്യാമ്പ്‌ കോ- ഓര്‍ഡിനേറ്റര്‍ ആയ നീലേശ്വരം താലൂക്കാശുപത്രി ഓഫ്‌താല്‍മോളജിസ്‌റ്റ്‌ അജേഷ്‌, ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്‌ധ ഡോ.അപര്‍ണ എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുലേഖ രാമകൃഷ്‌ണന്‍, നാലാം വാര്‍ഡ്‌ കൗണ്‍സിലര്‍ ഇ.അശ്വതി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ലബ്‌ സെക്രട്ടറി പി.കെ.നിതിന്‍ സ്വാഗതവും ഗിരീഷ്‌ നന്ദിയും പറഞ്ഞു.

No comments