Breaking News

നാഷണൽ ട്രേഡ് യൂനിയൻ സെൻ്റർ (എൻ.ടി.യു.സി) ജില്ലാക്കമ്മിറ്റിയുടെ വിശ്വകർമ്മ ദിനം നീലേശ്വരത്ത് ആഘോഷിച്ചു.

നാഷണൽ ട്രേഡ് യൂണിയൻ സെന്റർ - എൻടിയു ജില്ലാ കമ്മിറ്റിയുടെ വിശ്വകർമ ദിനാഘോഷം നീലേശ്വരം എസ്.എസ്. കലാമന്ദിരത്തിൽ നടന്നു.
എൻടിയു സംസ്ഥാന ട്രഷറർ രാജൻ പൈക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ.ശ്രീനിവാസൻ ആചാരി അധ്യക്ഷനായി. കെ.വി. സുനിൽരാജ് മുഖ്യാതിഥിയായി പങ്കെടുത്തു.
രവി കോട്ടുമൂല, പി. മോഹനൻ, കെ. രജനി, വിജയകുമാർ വൈനിങ്ങാൽ എന്നിവർ പ്രസംഗിച്ചു. യൂണിയൻ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു.  അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായി.

No comments