Breaking News

നീലേശ്വരം രാജാസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മച്ചെപ്പ് 1989 സ്നേഹസംഗമം സംഘടിപ്പിച്ചു.

നീലേശ്വരം രാജാസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മച്ചെപ്പ് 1989 സ്നേഹസംഗമം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ ചലച്ചിത്ര താരം പി വി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഓർമ്മച്ചെപ്പ് പ്രസിഡൻറ് ശൈലജ അധ്യക്ഷത വഹിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാർ അതിഥിയെ പരിചയപ്പെടുത്തി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാർ അതിഥിയെ പൊന്നാട അണിയിച്ചു. ഗീതാഞ്ജലി ബാലകൃഷ്ണൻ സ്വാഗതവും ബിന്ദു പവിത്രൻ നന്ദിയും പറഞ്ഞു. ഓർമ്മച്ചെപ്പിന്റെ മെമ്പർമാരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വിവിധ കലാ പരിപാടികളോടെ സ്നേഹസംഗമം ആഘോഷമാക്കി മാറ്റി. രമേശൻ ഏറുവാട്ട് പരിപാടികളുടെ കോഡിനേഷൻ നിർവഹിച്ചു.

No comments