Breaking News

കിനാനൂർ-കരിന്തളം സൈനിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും ആദരവ് സമർപ്പണവും നടന്നു.

കിനാനൂർ-കരിന്തളം സൈനിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും 
 റിട്ട. സി.ആർ.പി.എഫ് ഐ.ജി കെ. വി മധുസൂദനനുള്ള ആദരവ് സമർപ്പണവും നടന്നു. തോളേനി അമ്മാറമ്മ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി. അധ്യക്ഷനായി.കൂട്ടായ്മ മുഖ്യരക്ഷാധികാരി റിട്ട. സി.ആർ.പി.എഫ് ഐ.ജി കെ.വി മധുസൂദനൻ, 
രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ എന്നിവരെയും ശ്രീലങ്കയിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കരിന്തളത്തെ ദമ്പതികളായ ശ്രുതി ബിജു, ബിജു പി.വി എന്നിവരെയും ആദരിച്ചു. 
തുടർന്ന് കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജ്മോഹൻ ഉണ്ണിത്താന് ഉപഹാരം നൽകി.
പരിപാടിയോടനുബന്ധിച്ച് സൈനിക കൂട്ടായ്മയിലെ കുട്ടികളുടെ രംഗപൂജ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക പരിപാടികൾ, സൈനിക കൂട്ടായ്മയിലെ വനിതാ കൂട്ടായ്മ മെമ്പർമാരുടെ തിരുവാതിര, സാഗര കമ്മ്യൂണിക്കേഷൻ്റെ ഡെന്നീസ് കുര്യൻ്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു. 
സെക്രട്ടറി ജോഷി വർഗീസ്, രക്ഷാധികാരി കൃഷ്ണൻ കരിമ്പിൽ, ട്രഷറർ ബിജു പി.വി എന്നിവർ സംസാരിച്ചു.

No comments