Breaking News

അധ്യാപക സര്‍വീസ്‌ സംഘടന സമരസമിതി കലക്ടറേറ്റ്‌ മാര്‍ച്ചും ധര്‍ണയും നടത്തി

അധ്യാപക സര്‍വീസ്‌ സംഘടന സമരസമിതി കാസര്‍കോട്‌ കലക്ടറേറ്റിലേക്ക്‌ മാര്‍ച്ചും തുടര്‍ന്നു ധര്‍ണയും നടത്തി.
ക്ഷാമബത്ത കുടിശിക അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുക, പങ്കാളിത്ത പെന്‍ഷന്‍ വിഹിതം ഈടാക്കുന്നത്‌ അവസാനിപ്പിക്കുക, പഴയ പെന്‍ഷന്‍ പുനസ്ഥാപിക്കുക, ആര്‍ജിതാവധി ആനുകൂല്യം പണമായി നല്‍കുക, മെഡിസെപ്‌ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ്‌ പ്രതിഷേധ സമരം നടത്തിയത്‌. ജോയിന്റ്‌ കൗണ്‍സില്‍ സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ നരേഷ്‌ കുമാര്‍ കുന്നിയൂര്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. സമരസമിതി ചെയര്‍മാന്‍ സുനില്‍കുമാര്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു.
എകെഎസ്‌ടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.പത്മനാഭന്‍, കെജിഒഎഫ്‌ സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്‌ കുമാര്‍ ചാലില്‍ എന്നിവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ സി.കെ.ബിജുരാജ്‌ സ്വാഗതവും ഇ.മനോജ്‌ കുമാര്‍ നന്ദിയും പറഞ്ഞു. അധ്യാപക, സര്‍വീസ്‌ സംഘടനാ നേതാക്കളായ വിനയന്‍ കല്ലത്ത്‌, ജി.സുരേഷ്‌ ബാബു, ഡോ.ഇ.ചന്ദ്രബാബു, കെ.എ.ഷിജോ, എം.ടി.രാജീവന്‍, പ്രസാദ്‌ കരുവളം, രാജേഷ്‌ ഓള്‍നടിയന്‍, പി.പി.പ്രദീപ്‌ കുമാര്‍, കെ.പ്രീത, പി.ദിവാകരന്‍, എസ്‌.എന്‍.പ്രമോദ്‌, എ.വി.രാധാകൃഷ്‌ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments