Breaking News

വയനാടിന് കരുതലായി അണ്ടോൾ കുന്നുമ്മൽ ചെറളത്ത് ഭഗവതി ക്ഷേത്രക്കമ്മറ്റി

ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാടിന് കരുതലായി അണ്ടോൾ കുന്നുമ്മൽ ചെറളത്ത് ഭഗവതി ക്ഷേത്രക്കമ്മറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സഹായ ധനം നൽകി. ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ കിനാനൂർ -കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ,സെക്രട്ടറി ലീനാമോൾ എം എന്നിവർക്ക് സഹായധനം കൈമാറി. ചടങ്ങിൽ ക്ഷേത്രക്കമ്മറ്റി പ്രസിഡൻ്റ് നളിനാകരൻ ടി പി , സെക്രട്ടറി സജ്ജിത്ത് ടി.പി, കമ്മറ്റി അംഗങ്ങളായ ശ്രീധരൻ കയനി, ജനാർദ്ദനൻ പുലിയന്നൂർ എന്നിവർ പങ്കെടുത്തു.

No comments