Breaking News

അധ്യാപകദിനത്തോടനുബന്ധിച്ച്‌ നീലേശ്വരം സീനിയര്‍ ചേമ്പര്‍ അധ്യാപകദമ്പതികളെ ആദരിച്ചു.

അധ്യാപകദിനത്തോടനുബന്ധിച്ച്‌ നീലേശ്വരം സീനിയര്‍ ചേമ്പര്‍ അധ്യാപകദമ്പതികളെ ആദരിച്ചു.
പടന്നക്കാട്‌ നെഹ്‌റു ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജ്‌ റിട്ട.പ്രിന്‍സിപ്പല്‍ ഡോ.എ.മുരളീധരനെയും ഭാര്യ കാഞ്ഞങ്ങാട്‌ ദുര്‍ഗ സ്‌കൂളിലെ റിട്ട.അധ്യാപിക ബിന്ദു മുരളീധരനെയുമാണ്‌ ആദരിച്ചത്‌. പ്രസിഡന്റ്‌ എം.നാരായണന്‍ നായര്‍ ഇരുവര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. അഡ്വ.സി.ഈപ്പന്‍, ടി.വി.ദാമോദരന്‍, ഡോ.സുലേഖ രാമകൃഷ്‌ണന്‍, കെ.ദാമോദരന്‍, കെ.രാമകൃഷ്‌ണന്‍, ഡോ.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. റിട്ട.അധ്യാപികമാരായ പത്മ ദാമോദരന്‍, ജ്യോതിലക്ഷ്‌മി രവീന്ദ്രന്‍, ഉഷ ദാമോദരന്‍ എന്നിവരെയും ആദരിച്ചു.

No comments