Breaking News

യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരായ മര്‍ദനത്തില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും നീലേശ്വരത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധ പ്രകടനം

യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരായ മര്‍ദനത്തില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. നീലേശ്വരം രാജാസ് ഹൈസ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം മാർക്കറ്റ് ജങ്ക്ഷനിൽ അവസാനിച്ചു.
പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.DCC ജനറൽ സെക്രട്ടറി മാമുനി വിജയൻ, ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി.രാമചന്ദ്രൻ,ഇ ഷജീർ , സി വിദ്യാധരൻ, ഇ.എൻ പത്മാവതി, , ശിവ പ്രസാദ് അറുവാത്ത് , രവീന്ദ്രൻ കൊക്കോട് ,പ്രവാസ് ഉണ്ണിയാടൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ കെ.കുഞ്ഞി കൃഷ്ണൻ, പി. അരവിന്ദാക്ഷൻ, എം.വി. ഭരതൻ , കൊട്ര സുധാകരൻ, അഡ്വ കെ.വി. രാജേന്ദ്രൻ, കെ. പി. ശശി, പി. പുഷ്ക്കരൻ, പി. രമേശൻ നായർ, കെ.സുകു ,പി.യു. കുഞ്ഞികൃഷ്ണൻ നായർ, ഷൺമുഖൻ പി, കെ. പ്രകാശൻ, കെ. എം. ശ്രീജ , എ.ജി നായർ, അനൂപ് ഓർച്ച, രോഹിത് സി.കെ, രതീഷ് പി , കെ.വി. പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
കേരളത്തെ മാഫിയാ താവളമാക്കി ഗുണ്ടാവിളയാട്ടത്തിനു നേതൃത്വം കൊടുക്കുകയാണ്‌ മുഖ്യമന്ത്രിയെന്ന്‌ കോണ്‍ഗ്രസ്‌ കുറ്റപ്പെടുത്തി.

No comments