സക്ഷമ ദേശീയനേത്രദാന പക്ഷാചരണപരിപാടികള്‍ പടന്നക്കാട് സി.കെ.നായര്‍ കോളേജില്‍ നടത്തി
സക്ഷമ ഹൊസ്‌ദുര്‍ഗ് താലുക്ക് സമിതി പടന്നക്കാട് സി.കെ.നായര്‍ ആര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് കോളേജില്‍ ദേശീയനേത്രദാന പക്ഷാചരണ പരിപാടികള്‍ നടത്തി
നേത്രദാനം മഹാദാനംഎന്ന വിഷയത്തില്‍ സക്ഷമ താലൂക്ക് സെക്രട്ടറി കെ.എം.സന്തോഷ് സംസാരിച്ചു. വി.ആര്‍.കൃഷ്‌ണകുമാര്‍ അധ്യക്ഷനായി. കോളേജിലെ എന്‍എസ്‌എസ് വൊളന്റിയര്‍മാര്‍ സംബന്ധിച്ചു. എന്‍എസ്‌എസ് പ്രോഗ്രാം ഓഫീസര്‍ ധന്യ.കെ.കുട്ടന്‍ സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 72 പേര്‍ സന്നിഹിതരായി. മായാത്ത മാരിവില്ല് എന്ന വീഡിയോയും പ്രദര്‍ശിപ്പിച്ചു
No comments