നീലേശ്വരം അഴിത്തല സുന്നി സെന്ററില്‍മീലാദ് ക്യാംപയിന്‍ തുടങ്ങി
കേരള മുസ്ലിം ജമാഅത്ത് തൈക്കടപ്പുറം അഴിത്തല യൂണിറ്റിന്റെ നേതൃത്വത്തില്‍ തിരുനബി ജീവിതം ദര്‍ശനം എന്ന പ്രമേയത്തില്‍ 15 ദിവസം നീളുന്ന മീലാദ് ക്യാംപെയിന് അഴിത്തല സുന്നി സെന്ററില്‍ തുടക്കമായി.
നീലേശ്വരം സര്‍ക്കിള്‍ എസ്.വൈ.എസ് പ്രസിഡന്റ് ഹസ്സന്‍ സഖാഫി അഴിത്തല ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത മേഖലാ മുശാവറ അംഗം പി.അബ്ദുല്‍ അസീസ് ഫൈസി തൈക്കടപ്പുറം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ബാഖവി പ്രാര്‍ത്ഥന നടത്തി. സുബൈര്‍ സഅദി അഴിത്തല മുഖ്യപ്രഭാഷണം നടത്തി. കെ.അബ്ദുല്‍ഖാദര്‍ ഹാജി, കോട്ടായി മുഹമ്മദലി, നൗഷാദ് മലേഷ്യ, ഹാഫിള് നിസാമുദ്ദീന്‍ മഹമൂദി, ബബീബ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. വി.മുഹമ്മദ് കുഞ്ഞി സ്വാഗതവും സുഹൈര്‍ സുഹരി നന്ദിയും പറഞ്ഞു. സെപ്‌റ്റംബര്‍ 20 വരെയുള്ള ദിവസങ്ങളിലായി ഉദ്‌ഘാടന സമ്മേളനം, മൗലീദ് ജെല്‍സ, ബുര്‍ദ മജ്‌ലിസ്, ബുക്ക് ടെസ്റ്റ്, കലാവിരുന്ന്, മധുരവിതരണം, മദ്‌ഹ് പ്രഭാഷണം, സമാപന സമ്മേളനം തുടങ്ങിയ പരിപാടികളുണ്ടാകും.
................................
No comments