Breaking News

ജെസിഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ ബിസിനസ്‌ ഇന്നോവെഷൻ അവാർഡ് നൽകി.

ജെസിഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ ബിസിനസ്‌ ഇന്നോവെഷൻ അവാർഡ് നൽകി. സെപ്തംബർ 9 മുതൽ 15 വരെ നടക്കുന്ന ജേസീ വാരാഘോഷത്തോടനുബന്ധിച്ച് നമ്മുടെ സമൂഹത്തിൽ സ്വപ്രയത്നം കൊണ്ട് വ്യത്യസ്തമാർന്ന ബിസിനസ്സിലൂടെ ജീവിത വിജയം കണ്ടെത്തിയ വനിതകളെ സമൂഹത്തിന് പരിചയപ്പെടുത്തി ക്കൊടുക്കുക എന്ന ഉദ്ദേശ്യത്തിൽ ജെ.സി.ഐ നീലേശ്വരം എലൈറ്റ് നടത്തിയ പരിപാടിയുടെ ഭാഗമായി സൂര്യ സ്കൂൾ ഓഫ് ആർട്സ് പ്രൊപ്രൈറ്റർ സതി പി വി യെ അവരുടെ സ്ഥാപനത്തിൽ വെച്ച് പൊന്നാടയണിയിച്ചും മെമന്റൊ നല്കിയും ആദരിച്ചു. നീലേശ്വരത്തെ ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡൻ്റ് സുരേന്ദ്ര യു പൈ അധ്യക്ഷനായി , ചടങ്ങിൽ ജെസിഐ നീലേശ്വരം എലൈറ്റ് പാസ്റ്റ് പ്രസിഡന്റ് വിനീത് എം, മെമ്പർമാരായ വരുൺ പ്രഭു, ദിലീഷ് എൻ.ജി, ബാബു .ടി, എന്നിവർ സംബന്ധിച്ചു.

No comments