Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളുടെ യുഎഇ കൂട്ടായ്മ ഓണാഘോഷം നടത്തി.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളുടെ യുഎഇ കൂട്ടായ്മ ഓണാഘോഷം നടത്തി.
ദുബായിലെ ഖിസൈസിലുള്ള എത്തിസലാത്ത് അക്കാദമിയിൽ വിപുലമായ കലാ കായിക പരിപാടികളോടെയായിരുന്നു ആഘോഷം. രാഗിണി അമ്മ, പി.രാധാകൃഷ്ണൻ നായർ, സന്തോഷ് കുമാർ, രമേശൻ കരിപ്പോത്ത്, രാജേഷ് നായർ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. രമേശൻ കരിപ്പോത്ത് ഉദ്ഘാടന പ്രസംഗം നടത്തി. ശശികുമാർ അധ്യക്ഷനായി. സുനിൽ കരിങ്ങാട്ട് ആശംസകൾ നേർന്നു. സജീവൻ നായർ സ്വാഗതവും ബിജു പഞ്ചിക്കിൽ നന്ദിയും പറഞ്ഞു.

No comments