നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം: സുവനീർ കമ്മിറ്റി സെപ്റ്റംബർ 22 ന് ബാലചിത്രരചനാ മത്സരം നടത്തും
നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി സുവനീർ കമ്മിറ്റി സെപ്റ്റംബർ 22 ന് ബാലചിത്രരചനാ മത്സരം നടത്തും.
പുതുക്കൈ ജിയുപി സ്കൂളിൽ രാവിലെ 9.30 മുതലാണ് മത്സരം. എൽപി, യുപി, എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ മത്സരമുണ്ടാകും. വിഷയം: ശ്രീ മുച്ചിലോട്ട് ഭഗവതി. രജിസ്ട്രേഷന് ഈ നമ്പറുകളിൽ ബന്ധപ്പെടുക: 9961181 502, 98470 49462. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 2025 ഫെബ്രുവരി 8 മുതൽ 11 വരെയാണ് പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം നടക്കുന്നത്.
No comments