Breaking News

കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് പ്രതിമാസ യോഗം നടത്തി

കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് പ്രതിമാസ യോഗം പ്രസിഡന്റ് എം.നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്നു.
വയോജനങ്ങളും നേത്രപരിപാലനവും എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ പബ്ലിക് റിലേഷൻ ഓഫീസർ രാധാകൃഷ്ണൻ ക്ലാസ് എടുത്തു. രാമായണം ക്വിസ് മത്സരവും നടത്തി. മത്സരത്തിൽ ആദ്യ 3 സ്ഥാനങ്ങൾ നേടിയ പി.എം. ഭാനുമതി, കെ.കുഞ്ഞികൃഷ്ണൻ, നളിനി.കെ.നായർ എന്നിവർക്ക് ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, പി.വി.ഗോപാലകൃഷ്ണൻ നായർ, എം.നാരായണൻ നായർ എന്നിവർ സമ്മാനങ്ങൾ നൽകി. എം. നാരായണൻ മാസ്റ്റർ, പി.യു.കെ.നായർ, എ.കെ. കൃഷ്ണൻ എന്നിവർ മത്സരത്തിനു നേതൃത്വം നൽകി. ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, പി.വി.ഗോപാലകൃഷ്ണൻ നായർ, ഇ. തമ്പാൻ നായർ എന്നിവർ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് എം.കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments