Breaking News

യോഗക്ഷേമ സഭ സംസ്ഥാന കൗൺസിൽ യോഗവും പൊതുസമ്മേളനവും നീലേശ്വരത്ത് തുടങ്ങി.

യോഗക്ഷേമ സഭ സംസ്ഥാന കൗൺസിൽ യോഗവും പൊതുസമ്മേളനവും നീലേശ്വരത്ത് തുടങ്ങി.
സപ്തപ്രഭ 2024 എന്ന പേരിൽ ഇന്നും നാളെയുമായി നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിലാണ് പരിപാടി. പരിപാടികൾക്ക് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ധ്വജാരോഹണം നടത്തി. തുടർന്ന് ഈയ്യക്കാട് നാരായണൻ നമ്പൂതിരി മാസ്റ്റർ നഗറിൽ (ഓഡിറ്റോറിയം ഹാൾ) നടന്ന സംയുക്ത വാർഷിക കൗൺസിൽ യോഗം സംസ്ഥാന പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.ദക്ഷിണമേഖല പ്രസിഡണ്ട് കെ.പി.വിഷ്ണു നമ്പൂതിരി ,മദ്ധ്യമേഖല പ്രസിഡണ്ട് ടി.എൻ.മുരളിധരൻ നമ്പൂതിരി ,സംസ്ഥാന സെക്രട്ടറി കെ. ഡി.ദാമോദരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ.കൃഷ്ണൻ പോറ്റി, സംസ്ഥാന ട്രഷറർ പി.എം.ദാമോദരൻ നമ്പൂതിരി ,മദ്ധ്യമേഖല സെക്രട്ടറി രവി നമ്പൂതിരി ,ദക്ഷിണമേഖല സെക്രട്ടറി സതീഷ് പോറ്റി, എന്നിവർ പ്രസംഗിച്ചു. ഉത്തരമേഖല പ്രസിഡണ്ട് കല്പമംഗലം നാരായണൻ നമ്പൂതിരി സ്വാഗതവും, ഉത്തരമേഖല സെക്രട്ടറി മനോജ് തരൂപ്പ നന്ദിയും പറഞ്ഞു.

No comments