Breaking News

മാനവസംസ്‌കൃതി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കിന്ന സംസ്ഥാന രാഷ്ട്രീയ ശില്‍പശാലയുടെ സംഘാടക സമിതി ഓഫീസ്‌ തുറന്നു

മാനവസംസ്‌കൃതി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന രാഷ്ട്രീയ ശില്‍പശാലയുടെ സംഘാടക സമിതി ഓഫീസ്‌ കാഞ്ഞങ്ങാട്ട് തുറന്നു.
ഒക്ടോബര്‍ 5, 6 തീയതികളില്‍ കാഞ്ഞങ്ങാട്ട്‌ നടക്കുന്ന ശില്‍പശാലയുടെ വിഷയം ജനാധിപത്യത്തിന്റെ ഇടങ്ങള്‍ എന്നതാണ്‌. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.പി.നാരായണന്‍ സംഘാടക സമിതി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തു.
മാനവസംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ എ.കെ.ശശിധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.അസിനാര്‍, പി.വി.രാജേഷ്‌, മഡിയന്‍ ഉണ്ണിക്കൃഷ്‌ണന്‍, പി.യു.കുഞ്ഞിക്കൃഷ്‌ണന്‍ നായര്‍, കെ.വി.കുഞ്ഞിക്കണ്ണന്‍, ഡി.എം.സുകുമാരന്‍, ഷിബിന്‍ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.
...................................

No comments