Breaking News

നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷവും ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ സന്ദർശ്ശനവും നടത്തി

നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷവും ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ സന്ദർശ്ശനവും നീലേശ്വരം നിള ഓഡിറ്റോറിയത്തിൽ വെച്ച് ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ രവിഗുപ്ത.പി എംജെഎഫ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ്‌ പ്രസിഡന്റ്‌ ലയൺ കുമാരൻ. പി. വി യുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ലയൺ സത്യൻ. പി. വി പ്രസിഡന്റിനെ കോളർ അണിയിച്ചു. ലയൺ രഘുനാഥ് നമ്പ്യാർ എംജെഎഫ് സത്യവാചകം ചൊല്ലികൊടുക്കുകയും ലയൺ ഇന്ദിര രമേശൻ പ്രാർത്ഥനാ ഗാനം ആലപിക്കുകയും, ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡ്വൈസർ ലയൺ കുഞ്ഞിക്കണ്ണൻ. വി. എം ജെ എഫ് ഓണസന്ദേശം നൽകുകയും ചെയ്തു. റീജിയണൽ ചെയർപേഴ്സൺ പി. സി നാസർ, സോൺ ചെയർപേഴ്സൺ ലയൺ ജയചന്ദ്രൻ. കെ, ലയൺ റീജ ഗുപ്ത എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ലയൺ രമേശൻ നായർ വീശിഷ്ടാതിഥിയെ അനുഗമിച്ചു. ലയൺ രമേഷ് കുമാർ,ലയൺ രാകേഷ്. എ. സി. എം ജെ എഫ്, ലയൺ ഷാജി. വി എന്നിവർ യോഗപരിപാടികൾ നിയന്ത്രിച്ചു. ക്ലബ്ബ്‌ സെക്രട്ടറി ലയൺ ബാബു കരിങ്ങാട്ട് സ്വാഗതവും, ട്രെഷറർ രവീന്ദ്രൻ. കെ. പി നന്ദിയും പറഞ്ഞു. പരിപാടിയിൽ ക്ലബ്ബ്‌ മെമ്പർമാരും കുടുംബാoഗങ്ങളും വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.

No comments