ആൾ കേരളാ ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ കരിവെള്ളൂർ യൂണിറ്റ് സമ്മേളനം നടത്തി.
ആൾ കേരളാ ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ കരിവെള്ളൂർ യൂണിറ്റ് സമ്മേളനം നടത്തി. ദേശീയപാത വികസനത്തോടെ ഗതാഗത സൗകര്യം ബുദ്ധിമുട്ടിലായ ഓണക്കുന്ന് കരിവെള്ളൂർ പ്രദേശത്ത് മതിയായ പാർക്കിംഗ് സൗകര്യം ഇല്ലാതിരിക്കുന്നത് മൂലം വ്യാപാരമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട് ആയതിനാൽ നല്ല രീതിയിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തി വ്യാപാരികളെ സംരക്ഷിക്കണമെന്ന് അധികാരികളോട് സമ്മേളനം ആവശ്യപ്പെട്ടു.
എ കെ പി എ കരിവെള്ളൂർ യൂണിറ്റ് പ്രസിഡണ്ട് കൃഷ്ണകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ആൾ കേരളാ ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ പി.ആർ ഒ. ഷിജു .കെ.വി ഉൽഘാടനം ചെയ്തു. എ.കെ.പി.എ മേഖലാ പ്രസിഡന്റ് : കൃഷ്ണദാസ് മാധവി , എ കെ പി എ മേഖലാ സെക്രട്ടറി പ്രമോദ് ലയ, എ കെ പി എ മേഖലാ വൈസ് പ്രസിഡണ്ട് : പത്മനാഭൻ എൻ, എ.കെ. പി എ മേഖലാ ട്രഷറർ സുഭാഷ് എം.വി ,എന്നിവർ സംസാരിച്ചു. റിപോർട്ട് സുനിൽകുമാറും, വരവ് ചിലവ് കണക്ക് സജ്ന മാധവനും അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി അഭിനാഷ് സ്വാഗതവും ഭരതൻ എം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി.
പ്രസിഡണ്ട് : സജ്ന മാധവൻ
വൈസ് പ്രസിഡണ്ട് : ഭരതൻ എം.
സെക്രട്ടറി: സുനിൽകുമാർ.കെ.
ജോ. സെക്രട്ടറി : ജഗദീഷ്
ട്രഷറർ: സുരേഷ് ബാബു വി.
എന്നിവരെ തിരഞ്ഞെടുത്തു.
No comments