Breaking News

തെങ്ങിനു പച്ചപ്പുതപ്പണിയിക്കുന്ന പൂര്‍വാചാരം ലോകനാളികേര ദിനത്തില്‍ പുതുതലമുറയ്‌ക്ക്‌ പരിചയപ്പെടുത്തി പ്രാദേശിക കൃഷിശാസ്‌ത്രജ്ഞന്‍ നീലേശ്വരത്തെ പി.വി.ദിവാകരന്‍.

തെങ്ങിനു പച്ചപ്പുതപ്പണിയിക്കുന്ന പൂര്‍വാചാരം ലോകനാളികേര ദിനത്തില്‍ പുതുതലമുറയ്‌ക്ക്‌ പരിചയപ്പെടുത്തി പ്രാദേശിക കൃഷിശാസ്‌ത്രജ്ഞന്‍ നീലേശ്വരത്തെ പി.വി.ദിവാകരന്‍.
വീട്ടുമുറ്റത്തെ കല്‍പവൃക്ഷത്തെ പണ്ടുകാലങ്ങളില്‍ ബഹുമാനപൂര്‍വം അലങ്കരിച്ചിരുന്ന രീതിയാണ്‌ ദിവാകരന്‍ പരിചയപ്പെടുത്തിയത്‌. എലികളുടെയും കള്ളന്മാരുടെയും ശല്യത്തില്‍ നിന്നു രക്ഷനേടാനും ഈ രീതി സഹായിച്ചിരുന്നതായി ഇദ്ദേഹം പറയുന്നു. ഓലയ്‌ക്കൊപ്പം മുള്ളുകളും വച്ചു കെട്ടുമായിരുന്നുവത്രെ. ഈ രീതികള്‍ പുതുതലമുറയ്‌ക്ക്‌ പരിചയപ്പെടുത്താന്‍ നാളികേര ദിനത്തില്‍ വീട്ടുമുറ്റത്തെ തെങ്ങുകള്‍ക്ക്‌ പച്ചപ്പണിയിക്കുകയായിരുന്നു ഇദ്ദേഹം. വീട്ടുമുറ്റത്തെ ഔഷധ വൃക്ഷം കൂടിയായ തെങ്ങ്‌ വൃക്കയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനൊപ്പം പതിനേഴോളം രോഗങ്ങള്‍ക്ക്‌ ഔഷധമായും ഉപയോഗിച്ചു വരുന്നതായി ഇദ്ദേഹം പറയുന്നു. ത്വക്‌ രോഗങ്ങള്‍, പ്രമേഹം, നേത്രരോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയവയ്‌ക്കാണിത്‌. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനത്തില്‍ പങ്കുവഹിക്കുന്ന തെങ്ങുകള്‍ ഓരോന്നിനും പ്രതിവര്‍ഷം 45 കിലോ കാര്‍ബണ്‍ പിടിച്ചുവെക്കാനുള്ള കഴിവും ഉണ്ട്‌. പണ്ടു കാലങ്ങളില്‍ തെങ്ങിന്റെ മണ്ട വൃത്തിയാക്കി കരിക്കിന്‍കുലകളൊക്കെ കയറുകൊണ്ട്‌ കെട്ടി സംരക്ഷിക്കുന്ന രീതിയുണ്ടായിരുന്നുവെന്നും ഇതിനാല്‍ തന്നെ തെങ്ങുകള്‍ക്ക്‌ രോഗങ്ങളും കുറവായിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
...........................................................

No comments