Breaking News

ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ റവന്യൂഭൂമി വിദ്യാലയ മൈതാനമായി പതിച്ചു നല്‍കണം: പിടിഎ വാര്‍ഷിക ജനറല്‍ബോഡി യോഗം

ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ റവന്യൂ ഭൂമി വിദ്യാലയ മൈതാനത്തിനായി പതിച്ചു നല്‍കണമെന്നു അധ്യാപകരക്ഷാകര്‍തൃസമിതി വാര്‍ഷിക ജനറല്‍ബോഡി യോഗം അധികൃതരോട്‌ അഭ്യര്‍ത്ഥിച്ചു.
വാഴുന്നോറടിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.വി.മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. രാജ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.വി.സജീവന്‍ റിപ്പോര്‍ട്ടും കെ.കെ.സ്‌മിത വരവുചെലവു കണക്കും അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ കെ.സി.മുഹമ്മദ്‌കുഞ്ഞി സ്വാഗതവും ടി.പി.രാജേഷ്‌ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സുരേഷ്‌ മോനാച്ച (പ്രസിജന്റ്‌), എം.മനോജ്‌ (വൈസ്‌ പ്രസിഡന്റ്‌), വിജയന്‍ ഉപ്പിലിക്കൈ (എസ്‌എംസി ചെയര്‍മാന്‍), മിനി ഗണേഷ്‌ (മദര്‍ പിടിഎ പ്രസിഡന്റ്‌).

No comments