Breaking News

അമൃതം പ്രമോദം പരിപാടിയുടെ പോസ്‌റ്റര്‍ പ്രകാശനം ചെയ്‌തു.

പ്രശസ്‌ത വാദ്യകലാകാരന്‍ നീലേശ്വരം പ്രമോദ്‌ മാരാര്‍ക്ക്‌ വീരശൃംഖല സമ്മാനിക്കുന്ന അമൃതം പ്രമോദം പരിപാടിയുടെ പോസ്‌റ്റര്‍ പ്രകാശനം ചെയ്‌തു.
സംഘാടക സമിതി തയ്യാറാക്കിയ പോസ്‌റ്റര്‍ ചെറുതാഴം ഹനുമാരമ്പലം പരിസരത്ത്‌ നടന്ന പരിപാടിയില്‍ എഡിജിപി, ശ്രീജിത്ത്‌ ഐപിഎസ്‌ വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രന്‍ മാരാര്‍ക്ക്‌ നല്‍കിയാണ്‌ പ്രകാശനം ചെയ്‌തത്‌. നവംബര്‍ 2, 3 തീയതികളില്‍ നീലേശ്വരം പാലസ്‌ ഗ്രൗണ്ടില്‍ ആണ്‌ അമൃതം പ്രമോദം പരിപാടി. അഖിലകേരള തായമ്പക മത്സരം, ദേശീയ വാദ്യകലാ സെമിനാര്‍, മ്യൂസിക്കല്‍ ഫ്യൂഷന്‍, നൃത്തസന്ധ്യ, ഡബിള്‍കേളി, സോപാനസംഗീതം, പഞ്ചവാദ്യം, ട്രിപ്പിള്‍ തായമ്പക, സമാദരണം തുടങ്ങിയ പരിപാടികളാണ്‌ ഇതോടനുബന്ധിച്ചു നടക്കുക.

No comments