Breaking News

എഐബിഡിപിഎ നീലേശ്വരം ഏരിയാ പ്രതിമാസ യോഗവും മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ ശ്രീപദിന്‌ അനുമോദനവും സെപ്‌റ്റംബര്‍ 8 ന്‌

ഓള്‍ ഇന്ത്യ ബിഎസ്‌എന്‍എല്‍ ഡിഒടി പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ - എഐബിഡിപിഎ നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ പ്രതിമാസ യോഗം സെപ്‌റ്റംബര്‍ 8 നു രാവിലെ 10 മണിക്ക്‌ നീലേശ്വരം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം ചേരും.
മികച്ച ബാലനടനുളള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ ശ്രീപദിനുള്ള അനുമോദനവും ഇതോടനുബന്ധിച്ചു നടക്കും. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫസര്‍ കെ.പി.ജയരാജന്‍ ഉദ്‌ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

No comments