കാസറഗോഡ് ജില്ലാ റൈഫിൾ അസോസിയേഷൻ മെമ്പർമാർ അമ്പലത്തറ സ്‌നേഹവീട്ടിലെ അന്തേവാസികൾക്കാപ്പം ഓണം ആഘോഷിച്ചു.
കാസറഗോഡ് ജില്ലാ റൈഫിൾ അസോസിയേഷൻ മെമ്പർമാർ അമ്പലത്തറ സ്‌നേഹവീട്ടിലെ അന്തേവാസികൾക്കാപ്പം ഓണം ആഘോഷിച്ചു. ആഘോഷം പൊലിപ്പിക്കാൻ ജില്ല കലക്ടറും ജില്ല പോലീസ് ചീഫുമെത്തിയപ്പോൾ കുട്ടികൾക്ക് ആവേശവും ആഹ്ലാദവും ഇരട്ടിയായി . അമ്പലത്തറയിലെ റൈഫിൾ അസോസിയേഷൻ ആസ്ഥാന മന്ദിരത്തിലാണ് ആഘോഷപരിപാടികൾ നടന്നത്. പൂക്കളവും പൂപാട്ടും ഓണ സദ്യയും ആഘോഷത്തിന് പൊലിമ പകർന്നു. കാസർഗോഡ് ഡിസ്ട്രിക്റ്റ് റൈഫിൽ അസോസിയേഷൻ പ്രസിഡണ്ട് ജില്ല കലക്ടർ കെ.ഇമ്പശേഖർ ഐ എ എസ് ,ജില്ല റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റും ജില്ല പൊലീസ് ചീഫുമായ ഡി. ശിൽപ ഐ പി എസ് എന്നിവർ ഓണ സന്ദേശം നൽകി. ജില്ല സെക്രട്ടറി അഡ്വ കെ എ നാസർ,ജോ സെക്രട്ടറി പി വി രാജേന്ദ്രകുമാർ, ട്രഷറർ എ കെ ഫൈസൽ , ഒളിമ്പിക് ' ജില്ല പ്രസിഡണ്ട് ശോഭ ബാലൻ മാണിയാട്ട്, കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി എൻ.മനോജ്,
കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡന്റ് നാരായണൻ,കാഞ്ഞങ്ങാട് ഫയർ സർവ്വീസ് ഓഫീസർ കെ പവിത്രൻ,റൈഫിൾ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ എൻജിനീയർ ഷെറിഫ്, അഷ്‌കർ ഇ പ്ലാനറ്റ്, എൻജിനീയർ നിഷാന്ത്‌രാജ്, അമ്പലത്തറ സ്നേഹവീട് പ്രതിനിധികളായ അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ മുനീസ അമ്പലത്തറ എന്നിവർ സംസാരിച്ചു. അമ്പലത്തറ പോലീസ് ഓഫീസേർസ്, സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ,റൈഫിൾ അസോസിയേഷൻ കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്നിവരും ഓണാഘോഷത്തിൽ പങ്കാളികളായി.
No comments