ദേശീയപാത വികസനം: സര്‍വീസ് റോഡുകള്‍ ഇടിയുന്നത് പതിവാകുന്നു; നീലേശ്വരത്ത് ഇടിഞ്ഞുതാഴ്‌ന്ന റോഡ് അടച്ചു
ദേശീയപാത നിര്‍മാണ സൈറ്റുകളില്‍ പുതുതായി ഉണ്ടാക്കുന്ന സര്‍വീസ് റോഡുകള്‍ ഇടിയുന്നത് പതിവാകുന്നു.
നീലേശ്വരം മാര്‍ക്കറ്റ് ജങ്‌ഷനില്‍ സലഫി മസ്‌ജിന് റോഡിനു സമീപം ഇത്തരത്തില്‍ റോഡ് ഇടിഞ്ഞു താഴ്‌ന്നു അപകടാവസ്ഥ ശ്രദ്ധയില്‍ പെട്ട നഗരസഭ ടൗണ്‍ വാര്‍ഡ് കണ്‍വീനര്‍ എം.വി.ഭരതന്‍ ഇക്കാര്യം വാര്‍ഡ് കൗണ്‍സിലര്‍ ഇ.ഷജീറിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇവിടെ നിര്‍മിച്ചു വരുന്ന അണ്ടര്‍ പാസിനു സമീപമാണ് സര്‍വീസ് റോഡ് ഇടിഞ്ഞത്. ഷജീര്‍ വിഷയം ദേശീയപാത നിര്‍മാണ കരാറുകാരായ മേഘ കണ്‍സ്‌ട്രക്ഷന്‍സിന്റെ എ.ജി.എം.ശ്രീനിവാസനെ അറിയിച്ചു. ഇദ്ദേഹം ഇടപെട്ട് ഉടന്‍ തന്നെ അപകടാവസ്ഥയിലുള്ള റോഡ് അടച്ചിട്ടു. തൊട്ടടുത്തു തന്നെ സൗകര്യപ്രദമായ മറ്റൊരു സര്‍വീസ് റോഡ് നിര്‍മിക്കുകയും ചെയ്‌തു. ഇതോടെ സ്ഥലത്ത് അപകടാവസ്ഥ നീങ്ങിയിട്ടുണ്ട്.
No comments