കാപ്പ ചുമത്തിയ പ്രതിയെ കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു
കാപ്പ ചുമത്തിയ പ്രതിയെ കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം തെരുവത്തെ വിഷ്ണു (26) വിനെയാണ് പടന്നക്കാട് കരുവളത്ത് നിന്ന് ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയിയും എസ്.ഐ. മധുസൂദനൻ മടിക്കൈയും സംഘവുമാണ്അറസ്റ്റ് ചെയ്തത്. കാപ്പ ചുമത്തിയ പ്രതി നിയമം ലംഘിച്ച് കരുവളത്തെ സിംങ്കപ്പൂർ ക്വാട്ടേഴ്സിൽ താമസിക്കുകയായിരുന്നു.
മോഷണം, അടിപിടി, കഞ്ചാവ് ഉപയോഗം, മണൽ കടത്ത്, പോലീസിൻ്റെ ഔദ്യോഗിക കൃത്യമാണ് തടസ്സപ്പെടുത്തൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് വിഷ്ണു .
വിഷ്ണുവിനെ അറസ്റ്റ് ചെയ്ത സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേന്ദ്രൻ, രാജേഷ്, കുഞ്ഞികൃഷ്ണൻ ഹോംഗാർഡ് ഗോപിനാഥൻ, ഡ്രൈവർ പ്രദിപൻ എന്നിവരും ഉണ്ടായിരുന്നു.
No comments