നീലേശ്വരത്ത് രൂക്ഷമായ തെരുവുനായ ശല്യംകേന്ദമന്ത്രിക്ക് ടൗണ്‍വാര്‍ഡ് കൗണ്‍സിലറുടെ നിവേദനം
നീലേശ്വരം നഗരത്തിലെ റോഡുകളും ഇടവഴികളും കയ്യടക്കി തെരുവു നായ്‌ക്കള്‍.
നീലേശ്വരം റെയില്‍വേ സ്‌റ്റേഷന്‍ റോഡും റെയില്‍വേ പ്ലാറ്റ്‌ഫോമും പോലും ഇവരുടെ വിഹാരരംഗമാണ്. തെരുറോഡില്‍ കൂടി പലപ്പോഴും നടന്നു പോകാന്‍ പോലും പറ്റാത്ത സ്ഥിതിയുണ്ട്. രാവിലെയും വൈകിട്ടും മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികളും പ്രഭാതസവാരിക്കാരുമെല്ലാം ഭീതിയിലാണ്. നഗരസിരാകേന്ദ്രങ്ങളായ മാര്‍ക്കറ്റ് ജങ്‌ഷന്‍, മെയിന്‍ബസാര്‍, ബസ് സ്‌റ്റാന്‍ഡ് പരിസരം, മേല്‍പ്പാലത്തിന്റെ അടിഭാഗം, കോണ്‍വന്റ് ജങ്‌ഷന്‍, തളിയില്‍ റോഡ്, വില്ലേജ് ഓഫിസ് റോഡ് എന്നിവിടങ്ങളിലെല്ലാം ഒറ്റയ്‌ക്കും കൂട്ടായും തെരുവു നായ്‌ക്കളുണ്ട്. നഗരസഭയിലെ തെരുവുനായശല്യത്തിനു പരിഹാരം വേണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭ ടൗണ്‍വാര്‍ഡ് കൗണ്‍സിലര്‍ ഇ.ഷജീര്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രിക്കു ഇമെയിലില്‍ നിവേദനമയച്ചു.
....................................................

No comments