Breaking News

നീലേശ്വരം പട്ടേന, പഴനെല്ലി ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം

കാട്ടുപന്നികള്‍ കൂട്ടത്തോടെ നാട്ടില്‍...!
നീലേശ്വരം പട്ടേന, പഴനെല്ലി ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലാണ്‌ ഇവയുടെ ശല്യം രൂക്ഷമായത്‌. ഇവിടങ്ങളില്‍ രാമകൃഷ്‌ണന്‍, ചന്ദ്രന്‍, ജാനകി, മുരളീധരന്‍ എന്നിവരുടെ പറമ്പുകളിലാണ്‌ കാട്ടുപന്നിക്കൂട്ടത്തിന്റെ വിളയാട്ടമുണ്ടായത്‌. തെങ്ങിന്റെ ചുവടുകള്‍ കിളച്ചു മറിച്ച നിലയിലാണ്‌. ചെറിയ തെങ്ങുകള്‍ ചുവടിളകി മറിഞ്ഞു വീഴുമെന്ന നിലയിലാണ്‌. നെല്‍കൃഷി വരെ കുത്തിക്കിളച്ചിട്ടുണ്ട്‌. ഇവിടങ്ങളില്‍ രാവിലെ സൊസൈറ്റിയിലേക്കു പാല്‍ അളക്കാന്‍ പോകുന്ന ക്ഷീരകര്‍ഷകരും റബര്‍ ടാപ്പിങ്ങിനു പോകുന്നവരുമെല്ലാം ഭീതിയിലാണ്‌. മേഖലയില്‍ മാസങ്ങള്‍ക്കു മുന്‍പും കാട്ടുപന്നികളുടെ ശല്യമുണ്ടായിരുന്നു.

No comments