Breaking News

നീലേശ്വരം രാജാസ്‌ എച്ച്‌എസ്‌എസിലെ നാരങ്ങാമിഠായി ചങ്ങായി ക്കൂട്ടം ഓണംകൂടലും അനുമോദനവും നടത്തി

നീലേശ്വരം രാജാസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1994- 95 എസ്‌എസ്‌എല്‍സി പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്‌മയായ നാരങ്ങാമിഠായി ചങ്ങായിക്കൂട്ടം ഓണംകൂടലും അനുമോദനവും നടത്തി.
കാഞ്ഞങ്ങാട്‌ ഒറിക്‌സ്‌ വില്ലേജില്‍ ആയിരുന്നു പരിപാടി. വയനാട്‌ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ അനുശോചനമര്‍പ്പിച്ച്‌ പരിപാടി തുടങ്ങി. കൂട്ടായ്‌മ പ്രസിഡന്റ്‌ ലത അജിത്ത്‌ അധ്യക്ഷയായി. വൈസ്‌ പ്രസിഡന്റ്‌ രാഘവന്‍, ജോയിന്റ്‌ സെക്രട്ടറി സുജ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രതി സ്വാഗതം പറഞ്ഞു. സൂചിയില്‍ നൂല്‍കോര്‍ക്കല്‍, കസേരകളി, പാസിങ്‌ ബോക്‌സ്‌, അന്താക്ഷരി, സ്‌പൂണ്‍റൈസ്‌ എന്നീ മത്സരങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും ആവേശപൂര്‍വം പങ്കെടുത്തു. വിജയികള്‍ക്കു സമ്മാനങ്ങളും നല്‍കി. കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങും ഗ്രൂപ്പ്‌ അംഗങ്ങളുടെ മക്കളില്‍ വിവിധ മേഖലകളില്‍ വിജയികളായ കുട്ടികള്‍ക്ക്‌ അനുമോദനവുമൊരുക്കി.

No comments