ചായ്യോത്ത് സ്‌കൂളില്‍ അതിക്രമിച്ചു കയറി 2 തവണയായി 6 സിസിടിവി ക്യാമറകള്‍ തകര്‍ത്തു: തകര്‍ത്ത ഭാഗങ്ങള്‍ കൊണ്ടുപോയി; കേസ്.
തിരക്കേറിയ എടത്തോട് റോഡ് അരികിലെ ചായ്യോത്ത് സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ 2 തവണയായി 6 സിസിടിവി ക്യാമറകള്‍ തകര്‍ത്തു: തകര്‍ത്ത ഭാഗങ്ങള്‍ കവര്‍ന്നെടുത്തു കൊണ്ടുപോകുകയും ചെയ്‌തു.
സ്‌കൂള്‍ കെട്ടിടത്തിലും സമീപങ്ങളിലും സ്ഥാപിച്ച ക്യാമറകളാണ് നഷ്ടമായത്. ഓഗസ്‌റ്റ് 23 ന് സമാനമായ അതിക്രമത്തില്‍ 3 ക്യാമറകള്‍ നഷ്ടപ്പെട്ടപ്പോള്‍ സമൂഹ വിരുദ്ധരുടെ ചെയ്‌തിയായിരിക്കുമെന്നു കരുതി സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതല്ലാതെ പരാതി കൊടുത്തിരുന്നില്ല. അതിനാല്‍ തന്നെ കേസും എടുത്തിരുന്നില്ല. തിങ്കഴാള്‌ച രാത്രി വീണ്ടും അതിക്രമം നടന്നു. സ്‌കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ച 3 ക്യാമറകള്‍ കൂടി നഷ്ടമായി. ഇതോടെ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഏറ്റുകുടുക്ക കരിങ്ങാട്ട് ഹൗസിലെ കെ.സന്തോഷ് നീലേശ്വരം പോലീസില്‍ പരാതി നല്‍കി. നാല്‍പതിനായിരും രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഹെഡ്‌മാസ്റ്ററുടെ പരാതിയില്‍ കേസ് എടുത്ത നീലേശ്വരം പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചു. അന്വേഷണവും ഊര്‍ജിതമാക്കി. ഓഗസ്‌റ്റ് 4 നാ ഞായറാഴ്‌ച ഏറെ ദൂരെയല്ലാത്ത ചോയ്യംകോട് - കാലിച്ചാനടുക്കം റോഡ് അരികില്‍ ട്വിന്‍സ് ഓട്ടോ ഇലക്ട്രിക്കല്‍ വര്‍ക്‌സിലും കവര്‍ച്ച നടന്നിരുന്നു. 120 പഴയ ബാറ്ററികളും ബാറ്ററി ചാര്‍ജറുകളുമാണ് ഇവിടെ നിന്നു നഷ്ടപ്പെട്ടത്.
No comments