Breaking News

നഗരത്തിലെ വികസന പ്രശ്‌നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്‌തും നഗരസഭയ്‌ക്കൈതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയും നീലേശ്വരം ടൗണ്‍വാര്‍ഡ്‌ കോണ്‍ഗ്രസ്‌ കണ്‍വെന്‍ഷന്‍

നീലേശ്വരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന വികസനം നടത്തി എന്ന് അവകാശപ്പെടുന്ന നഗരസഭയുടെ താൽകാലിക ബസ് സ്റ്റാൻ്റ് യാത്രക്കാർക്കും അതിലേറെ സമീപ താമസക്കാർക്കും നാട്ടുകാർക്കും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. തെരുവ് വിളക്കു പോലും പ്രകാശിപ്പിക്കുവാൻ നടപടി സ്വീകരിക്കാത്ത നഗരസഭയ്ക്ക് എതിരേ ശബ്ദിക്കുന്നവരെ ചത്ത കുതിരകളായി കാണുന്ന അധികാരികൾ മേൽ കാര്യങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര നടപടികളുമായി മുന്നോട്ട് പോകുമെന്നും ടൗൺ വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി തെക്കുമ്പാടൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ. സെലു, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി. രാമചന്ദ്രൻ,എം. രാധാകൃഷ്ണൻ നായർ, വാർഡ് കൗൺസിലർ ഇ. ഷജീർ, മണ്ഡലം ഭാരവാഹികളായ പി. അരവിന്ദാക്ഷൻ, കെ.വി.ശശികുമാർ, എം.വി.ഭരതൻ, ഷംസു മൂലപ്പള്ളി, അഡ്വ. കെ.കെ.പ്രസാദ് ബാബു. കെ. ബാലൻ, എൻ. നാഗേഷ് പ്രഭു എന്നിവർ സംസാരിച്ചു. എ.വി.പത്മനാഭൻ സ്വാഗതവും, ടി.ഗിരീഷ് നന്ദിയും പറഞ്ഞു.
 വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റായി എ.വി.പത്മനാഭനെ തിരഞ്ഞെടുത്തു

No comments