Breaking News

സഅദിയ്യ സമ്മേളന പ്രചാരണം: കാഞ്ഞങ്ങാട്‌ സോണ്‍ എംയുഎസ്‌ ഒരുക്കങ്ങള്‍ തുടങ്ങി

ഉത്തരകേരളത്തിലെ അത്യുന്നത മതഭൗതിക സാംസ്‌കാരിക കലാലയമായ ജാമിഅ: സഅദിയ്യ: അറബിയയുടെ സന്നദ്‌ ദാന പ്രചാരണ സമ്മേളനത്തിന്‌ കാഞ്ഞങ്ങാട്‌ സോണ്‍ സഅദി പണ്ഡിതസഭ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
നവംബര്‍ 22 മുതല്‍ 24 വരെ നടക്കുന്ന ഐതിഹാസിക സമ്മേളനത്തിന്റെ പ്രചാരണത്തിന്‌ കാഞ്ഞങ്ങാട്‌ സോണ്‍ സുന്നി സംഘടനകളുടെ വിവിധ ഘടകങ്ങള്‍ക്കു കീഴില്‍ നിലവില്‍ വന്ന പ്രചരണ സമിതിയോടൊപ്പം ചേര്‍ന്ന്‌ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌്‌ രൂപരേഖ തയാറാക്കി.
സമിതി കണ്‍വീനര്‍ ആയി മാണിക്കോത്ത്‌ സയ്യിദ്‌ ജഹഫര്‍ സാദിഖ്‌ തങ്ങളെയും കൂട്ടായ്‌യുടെ കോ- ഓര്‍ഡിനേറ്റര്‍ ആയി സുബൈര്‍ സഅദിയെയും തിരഞ്ഞെടുത്തു. എംയുഎസ്‌ കേന്ദ്ര കൗണ്‍സില്‍ അംഗം വി.സി.അബ്ദുല്ല സഅദി യോഗം ഉദ്‌ഘാടനം ചെയ്‌തു. എംയുഎസ്‌ സോണ്‍ പ്രസിഡന്റ്‌ അബൂബക്കര്‍ സഅദി നദ്‌ വി അധ്യക്ഷത വഹിച്ചു. സുബൈര്‍ സഅദി തൈക്കടപ്പുറം, സാജിദ്‌ സഅദി പുഞ്ചാവി, മുഹമ്മദ്‌ മന്‍സൂര്‍ സഅദി അല്‍ മഹ്മൂദി അഴിത്തല എന്നിവര്‍ പ്രസംഗിച്ചു. നുച്യാട്‌ മുഹമ്മദ്‌ സഅദി പഴയ കടപ്പുറം സ്വാഗതവും നന്ദിയും പറഞ്ഞ

No comments