Breaking News

നാടിൻ്റെ സ്പന്ദനം തൊട്ടറിഞ്ഞ് ചരിത്രവഴികളിലൂടെയുള്ള സഞ്ചാരം നാട്ടോർമ്മ ശ്രദ്ധേയമായി

നാടിൻ്റെ സ്പന്ദനം തൊട്ടറിഞ്ഞ് ചരിത്രവഴികളിലൂടെയുള്ള സഞ്ചാരം നാട്ടോർമ്മ ശ്രദ്ധേയമായി.കിളിയളം സുബ്രഹ്മണ്യൻ കോവിൽ നവീകരണത്തോടനുബന്ധിച്ച് സുവനീർ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത് ' നാടിൻ്റെ അദ്ധ്യാത്മിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ സമഗ്ര ചരിത്രത്തിലേക്കു വെളിച്ചം വീശാൻ പരിപാടിയിലൂടെ സാധിച്ചു . അദ്ധ്യാപകരായ വിനയൻ പിലിക്കോടും ഷൈജു ബിരിക്കുളവുമാണ് പരിപാടി നിയന്ത്രിച്ചത്. മുതിർന്ന അംഗങ്ങളായ പള്ളിക്കി കുഞ്ഞമ്പുനായർ, കുറുവാടൻ അപ്പൂഞ്ഞിനായർ തുടങ്ങി നൂറോളം പേർ പരിപാടിയുടെ ഭാഗമായി .മുൻ എം.പി പി കരുണാകരൻ, ഗ്രാമ പഞ്ചായത്തംഗം കെ.വി. അജിത്ത് കുമാർ,പുനരുദ്ധാരണ കമ്മറ്റി വൈസ് ചെയർമാൻ എം ബാലകൃഷ്ണൻ നായർ , കൺവീനർ എ പവിത്രൻ , കോവിൽ കമ്മറ്റി പ്രസിഡൻറ് കെ രാധാകൃഷ്ണൻ, സോവനീർ കമ്മറ്റി അംഗങ്ങളായ ശ്രീധരൻ പുതുക്കുന്ന്, എം.ബിജു, കെ. പ്രീത, രാമചന്ദ്രൻ വേട്ടറാഡി, എന്നിവർ സംസാരിച്ചു.

No comments