സംഗീതവും വർണവും സമന്വയിപ്പിച്ച് വേറിട്ടൊരു സായാഹ്നം തീർത്ത് കരിവെള്ളൂർ എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ
സംഗീതവും വർണവും സമന്വയിപ്പിച്ച് വേറിട്ടൊരു സായാഹ്നം തീർത്ത കരിവെള്ളൂർ എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ കലോത്സവ പ്രചരണ പരിപാടി ശ്രദ്ധേയമായി .ഒക് ടോബർ 16 മുതൽ സ്കൂളിൽ നടക്കുന്ന ഉപജില്ലാതല കേരള
സ്കൂൾ കലോത്സവ പ്രചരണത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്. പ്രശ്സത ഗസൽ ഗായകൻ അലോഷി യുടെ ഗസൽ മഴ പെയ്തിറങ്ങുന്നതിനൊപ്പം യേശുദാസും ജയചന്ദ്രനും കഥകളിയും തെയ്യവുമെല്ലാം പ്രശസ്തരായ ചിത്രകാരന്മാർ വലിയ കാൻവാസിൽ മനോഹരമായി വരച്ചു ചേർത്തു. ഒരേ വേദിയിൽ ഒരേ സമയം സംഗീതവും ചിത്രങ്ങളും സമന്വയിച്ചപ്പോൾ കലാസ്വാദക ഹൃദയം നിറഞ്ഞു. ബാലൻ പാലായിയുടെ നേതൃത്വത്തിൽ 24 ചിത്രകാരന്മാർ പരിപാടിയിൽ പങ്കെടുത്തു.പ്രശസ്ത ശില്പി ഉണ്ണി കാനായി പരിപാടി ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.ലേജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ടി. ഗോപാലൻ പി.ടി.എ. പ്രസിഡൻ്റ് കെ.രമേശൻ ജനറൽ കൺവീനർ ശ്രീജ കോറോത്ത് കൺവീനർ പി.മിനി, കരിവെള്ളൂർ രാജൻ പി.സി. ശ്രീജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു
No comments