ലോക അൽഷിമേഴ്‌സ് ദിനാചരണത്തിന്റെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനം ചെറുവത്തൂരിൽ നടന്നു.
ലോക അൽഷിമേഴ്‌സ് ദിനാചരണത്തിന്റെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനം ചെറുവത്തൂരിൽ നടന്നു. കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള നിർവഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനിൽകുമാർ കെ. അധ്യക്ഷത വഹിച്ചു.
കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, ചെറുവത്തൂർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.രമണി , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. പത്മിനി, ജില്ലാ. എഡ്യു ക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മാത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചെറുവത്തൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാജ്മോഹൻ ടി.എ. സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ മധു. പി.കെ നന്ദിയും പറഞ്ഞു. തുടർന്ന് പാലിയേറ്റീവ് വളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാറിൽ സെക്യാട്രിസ്റ്റും മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോ. ശ്രുതി വി, ജില്ലാ മാനസികാരോഗ്യ പരിപാടി സൈക്യാട്രിക്ക് സോഷ്യൽ വർക്കർ റിൻസ് മാണി എന്നിവർ ബോധവത്ക്കരണ ക്ലാസ്സെടുത്തു .
No comments