Breaking News

നീലേശ്വരം റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോം നീട്ടുന്നു: പ്രാരംഭജോലികൾ തുടങ്ങി

നീലേശ്വരം റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോം നീട്ടുന്നു: പ്രാരംഭജോലികൾ തുടങ്ങി

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ രണ്ടാം പ്ലാറ്റ്‌ഫോമിൽ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരമാകുന്നു.
രണ്ടാം പ്ലാറ്റ്‌ഫോം തെക്കു ഭാഗത്തേക്കു നീട്ടുന്നതിനു നടപടികൾ തുടങ്ങി. യാത്രക്കാരും നീലേശ്വരം റയിൽവേ ഡവലപ്‌മെന്റ് കലക്ടീവ്- എൻആർഡിസിയും വർഷങ്ങളായി ആവശ്യപ്പെടുന്നതാണിത്. ഡിവിഷണൽ റെയിൽവേ മാനേജർമാർ നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോഴെല്ലാം എൻആർഡിസി ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പും കിട്ടിയിരുന്നു. ഈ ജോലികളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. തെക്കു ഭാഗത്തേക്കാണ് പ്ലാറ്റ്‌ഫോം നീട്ടുന്നത്. ഇതിന്റെ പ്രാരംജോലികളും തുടങ്ങിയിട്ടുണ്ട്.
രണ്ടാം പ്ലാറ്റ്‌ഫോമിനു മതിയായ നീളമില്ലാത്തിനാൽ ഇരു ഭാഗത്തും ട്രെയിനുകൾ പ്ലാറ്റ്‌ഫോമും കവിഞ്ഞു നിൽക്കുന്നത് വയോധികർ, സ്ത്രീകൾ, അംഗപരിമിതർ ഉൾപ്പെടെയുള്ള യാത്രക്കാർക്കു ട്രെയിനിൽ കയറാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. നീലേശ്വരം നഗരസഭയിലെ യാത്രക്കാർ പൂർണമായും കാഞ്ഞങ്ങാട് നഗരസഭയിലെ ചില വാർഡുകളിൽ നിന്നുള്ള യാത്രക്കാർക്കും പുറമേ മലയോര പഞ്ചായത്തുകളിൽ നിന്നുള്ള യാത്രക്കാർ വരെ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ ആണ് നീലേശ്വരം. ഇവിടെ ഇരു പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന ലിഫ്റ്റ്, അനൗൺസ്‌മെന്റ് സംവിധാനം, മലയോരത്തു നിന്നെത്തുന്ന യാത്രക്കാർക്കും ഉപകാരപ്പെടും വിധം കിഴക്കു ഭാഗത്ത് പാർക്കിങ് സൗകര്യം എന്നിവയുടെയും പണി പുരോഗമിക്കുകയാണ്.

No comments