കേടായ തെരുവു വിളക്കുകൾ റിപ്പയർ ചെയ്യാത്തതിലും തീരദേശവാസികളോടുള്ള അവഗണനയിലും പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി.
കേടായ തെരുവു വിളക്കുകൾ റിപ്പയർ ചെയ്യാത്തതിലും നഗരസഭയിലെ തീരദേശവാസികളോടുള്ള അവഗണനയിലും പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ നീലേശ്വരം നഗരസഭാ കവാടത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.
6 മാസമായി വാർഡുകളിലെ തെരുവു വിളക്കുകൾ റിപ്പയർ ചെയ്തിട്ടെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. പ്രതിഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് ഇ.ഷ ജീർ ഉദ്ഘാടനം ചെയ്തു. കെ.വി.ശശികുമാർ അധ്യക്ഷനായി. യുഡിഎഫ് പാർലമെന്ററി പാർട്ടി ഉപനേതാവ് റഫീഖ് കോട്ടപ്പുറം മുഖ്യ പ്രഭാഷണം നടത്തി. വിനു നിലാവ്, എം ഭരതൻ, പി.ബിന്ദു, ഇ.അശ്വതി എന്നിവർ സംസാരിച്ചു. അൻവർ സാദിഖ് സ്വാഗതവും പി.കെ.ലത നന്ദിയും പറഞ്ഞു.
No comments