നീലേശ്വരം 29-ാം വാർഡ് കോൺഗ്രസ് കൺവൻഷൻ തൈക്കടപ്പുറം എ.പി.റോഡ് അങ്കൺവാടിക്കു സമീപം നടന്നു
നീലേശ്വരം തൈക്കടപ്പുറം 29-ാം വാർഡ് കോൺഗ്രസ് കൺവൻഷൻ നടത്തി.
എ.പി.റോഡ് അങ്കണവാടിക്കു സമീപത്തെ സത്യന്റെ വസതിയിലാണ് കൺവൻഷൻ നടത്തിയത്. നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി രവി കൊക്കോട്ട് മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ കെവി.ശശികുമാർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവ് വേണു, മണ്ഡലം സെക്രട്ടറിയും നീലേശ്വരം നഗരസഭ മുൻ കൗൺസിലറുമായ വി.വി.ബീന എന്നിവർ പ്രസംഗിച്ചു. സതീശൻ മൂലയിൽ സ്വാഗതവും മഞ്ജു പവിത്രൻ നന്ദിയും പറഞ്ഞു.

No comments